സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോഴിക്കോടിന് കലാകിരീടം

പാലക്കാട്| WEBDUNIA|
PRO
PRO
അമ്പത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ലയ്ക്ക് കലാകിരീടം‍. 924 പോയിന്റ് നേടി കോഴിക്കോട് ജില്ല ചാമ്പ്യന്മാരായി. അവസാന നിമിഷം വരെ ഒന്നാം സ്ഥാനത്തുനിന്ന പാലക്കാട് 920 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 232 മത്സരങ്ങളിലെ ഫലങ്ങളാണ് ഇതുവരെ പുറത്തുവന്നത്. 912 പോയിന്റുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്. അടുത്ത വര്‍ഷത്തെ സ്കൂള്‍ മേളയ്ക്ക് എറണാകുളം ജില്ല ആതിഥേയത്വം​ വഹിക്കും.

മലപ്പുറം(902), കണ്ണൂര്‍(872), കോട്ടയം(846), എറണാകുളം(842), ആലപ്പുഴ(832), കൊല്ലം(822), കാസര്‍കോട്(818), തിരുവനന്തപുരം(804), വയനാട്(782), പത്തനംതിട്ട(745), ഇടുക്കി(724) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില.

അറബിക് കലോല്‍സവത്തില്‍ പാലക്കാടും മലപ്പുറവും കോഴിക്കോടും കണ്ണൂരും കിരീടം പങ്കിട്ടു. സംസ്‌കൃതോല്‍സവത്തില്‍ മലപ്പുറവും കോട്ടയവും ചാംപ്യന്‍മാരായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :