പാകിസ്ഥാനില്‍ കുട്ടികള്‍ കൊല്ലപ്പെട്ടു

ഇസ്‌ലാമബാദ്‌| WEBDUNIA| Last Modified വെള്ളി, 27 ഫെബ്രുവരി 2009 (16:12 IST)
പാകിസ്ഥാന്‍റെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഒരു സ്കൂള്‍ വാനിനു നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ നാലു കുട്ടികളടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

വടക്കു പടിഞ്ഞാറ്‌ പ്രവിശ്യയിലെ ഹംഗുവില്‍ ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. കുട്ടികളെ കൂടാതെ വാനിന്‍റെ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. തോക്കുധാരികളായ സംഘം ഏഴു കുട്ടികളെ ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുണ്ട്‌.

പെണ്‍‌കുട്ടികളെ സ്കൂളില്‍ അയയ്ക്കുന്നതിനെതിരെ പലതവണ ഇവിടെ താലിബാന്‍ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ മാസം വടക്കന്‍ പ്രവിശ്യയിലെ ഒരു സ്കൂളിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :