അന്തസ്സുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണം: മാണി

കോട്ടയം| WEBDUNIA|
PRO
അന്തസ്സും അഭിമാനവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ രാജി വെയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി എം എല്‍ എ ആവശ്യപ്പെട്ടു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യത്തിനും നീതിക്കും എതിരെ പ്രവര്‍ത്തിക്കുന്ന കൌരവ സംഘമാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത്. സത്യവും ധര്‍മ്മവും നിലകൊള്ളുന്നതിനു വേണ്ടി കുരുക്ഷേത്രയുദ്ധം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോള്‍ വധക്കേസും മൂന്നാര്‍ ഭൂമി കൈയേറ്റവും സംബന്ധിച്ച് സര്‍ക്കാ‍രിനെതിരെ രൂക്ഷമായ കുറ്റപ്പെടുത്തലുകളാണ് ഹൈക്കോടതി നടത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള കുറ്റപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ മന്ത്രിമാരെ ഭരണത്തില്‍ നിന്നു മാറ്റി നിര്‍ത്താന്‍ ഗവര്‍ണര്‍ തയ്യാ‍റാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോള്‍ വധക്കേസില്‍ കൊലയാളികളെ രക്ഷപ്പെടുത്താനും അന്വേഷണം അട്ടിമറിക്കാനും ആഭ്യന്തരവകുപ്പ്‌ ശ്രമിക്കുന്നുവെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ രാഷ്‌ട്രീയപ്രേരിതമാണെന്നും അന്വേഷണം നേര്‍ദിശയിലാണെന്നുമാണ്‌ ആഭ്യന്തരമന്ത്രി അന്നു പറഞ്ഞത്‌. എന്നാല്‍ പൊലീസിനെതിരെയുള്ള ആക്ഷേപങ്ങള്‍ ശരിയാണെന്നു കോടതി നിരീക്ഷണം വ്യക്തമാക്കിയിരിക്കുകയാണെന്നും മാണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :