ഫേസ്ബുക്ക് തര്‍ക്കം; യുവതി കാമുകനെ കൊന്നു

പ്യൂട്ടോ റിക്കോ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ഫേസ്ബുക്കിന്റെ പേരില്‍ ഉടലെടുത്ത തര്‍ക്കം 25-കാരന്റെ കൊലയില്‍ കലാശിച്ചു. 27-കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയാണ് കാമുകനെ കൊലപ്പെടുത്തിയത്. പ്യൂട്ടോ റിക്കോയിലാണ് സംഭവം.

വില്‍നിലിയ സാന്‍‌ഷെ ഫാല്‍കണ്‍ ആണ് കാമുകന്‍ ജീസസ് റിവേറ അല്‍ഗാറിനെ കുത്തികൊന്നത്. സാന്‍‌ഷെയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ആണ് ഇവര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തത്.

ശനിയാഴ്ച രാവിലെ സാന്‍‌ഷെയുടെ വീട്ടിലാണ് കൊല നടന്നത്. അവരുടെ 10 വയസ്സ് പ്രായമുള്ള മകനും രണ്ട് മാസം പ്രായമുള്ള മകളും അപ്പോള്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് എന്തായിരുന്നു എന്ന് വെളിപ്പെട്ടിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :