കാലിച്ചന്തയുടെ പ്രചാരണത്തിനും ട്വിറ്ററും ഫേസ്ബുക്കും!

പാറ്റ്ന| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളുടെ സാധ്യതകള്‍ അപാരമാണ്. പല മേഖലകളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ക്കും ഇവ ഉപയോഗപ്പെടുത്താറുണ്ട്. ഇപ്പോള്‍ കാലിച്ചന്തയുടെ പ്രചാരണത്തിനായി ഫേസ്ബുക്കിനെയും ട്വിറ്ററിനെയും കൂട്ടുപിടിക്കുകയാണ് ബിഹാര്‍ സര്‍ക്കാര്‍.

ലോകത്തെ തന്നെ ഏറ്റവും വലുത് എന്ന് കണക്കാക്കപ്പെടുന്ന സോണ്‍പുര്‍ കന്നുകാലിമേളയുടെ പ്രചാരണത്തിനാണ് ഫേസ്ബുക്കും ട്വിറ്ററും ഉപയോഗിക്കുന്നത്. സ്വദേശത്തെയും വിദേശത്തെയും സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഈ തീരുമാനം. ഇതാദ്യമായി മേളയുടെ നടത്തിപ്പ് ഇവന്റ് മാനേജ്മെന്റ് കമ്പനിയെ ഏല്‍പ്പിക്കുകയാണ്.

നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്നതാണ് ഇവിടുത്തെ കാലിച്ചന്ത. നവംബര്‍ 27-നാണ് മേളയ്ക്ക് തുടക്കമാകുക. ഗംഗ, ഗണ്ഡകീ നദികളുടെ തീരത്തായി 500 ഏക്കര്‍ ഭൂമിയിലാണ് മേള നടക്കുന്നത്. പൂച്ച, മുയല്‍, പക്ഷികള്‍, കുതിര, ആന, കാള, കുരങ്ങ്, കരടി തുടങ്ങിയ ജീവികളെയെല്ലാം ഇവിടെ കിട്ടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :