പ്രഭാകരനെ ഇന്ത്യക്ക് കൈമാറും: ലങ്ക

കൊളൊംബോ| WEBDUNIA|
എല്‍ ടി ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ പിടികൂടിയാല്‍ ഇന്ത്യക്ക് കൈമാറുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദാ രാജപക്സെ. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചാരണയ്ക്കായാണ് പ്രഭാകരനെ ഇന്ത്യക്ക് കൈമാറുക.

പിടികൂടിയാല്‍ ലങ്കയില്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് പ്രഭാകരനെ വിചാരണ ചെയ്യും. ശേഷം രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട വിചാരണയ്ക്ക് ഇന്ത്യക്ക് കൈമാറും- രാജപക്സെ വെളിപ്പെടുത്തി.

ചെന്നൈക്ക് സമീപം ശ്രീപെരുമ്പതൂരില്‍ വച്ച് 1991 മേ 21നാണ് രാജിവ് ഗാന്ധിയെ ഒരു വനിതാ ചാവേര്‍ പുലി വധിച്ചത്. എല്‍ ടി ടി ഇയെ നിരോധിക്കേണ്ട കാ‍ര്യമില്ലെന്നും രാജപക്സെ പറഞ്ഞു.

എല്‍ ടി ടി ഇക്ക് സ്വാധീനമുള്ള മേഖലകളില്‍ വിദേശ നിരീക്ഷകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്തെന്ന ചോദ്യത്തില്‍ നിന്ന് ലങ്കന്‍ പ്രധാനമന്ത്രി ഒഴിഞ്ഞ് മാറി. എല്‍ ടി ടി ഇക്ക് മേലുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ദ്ധിച്ചത്, പ്രത്യേകിച്ചും അമേരിക്കന്‍ ഫെഡറല്‍ ബ്യൂറൊ ഓഫ് ഇന്‍‌വെസ്റ്റിഗേഷന്‍ സംഘടനയെ ഏറ്റവും അപകടകാരികളായ സംഘം ആയി വിശേഷിപ്പിച്ചത് ലങ്കയ്ക്ക് ഗുണകരമായെന്നും രാജപക്സെ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :