ടിപി വധക്കേസില്‍ ഏഴംഗ കൊലയാളി സംഘത്തിന് അധിക തടവ് ശിക്ഷ

കോഴിക്കോട്| WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഏഴംഗ കൊലയാളി സംഘത്തിന് അധിക തടവ് ശിക്ഷ. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമെ കൊടി സുനി ഉള്‍പ്പെടെ ഒന്ന് മുതല്‍ ഏഴ് വരെ പ്രതിപട്ടികയില്‍ ഉള്ള കൊലയാളി സംഘാംഗങ്ങള്‍ക്ക് വിവിധ കുറ്റങ്ങളില്‍ അധിക തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. കൊടി സുനിക്ക് ജീവപര്യന്തം തടവിന് പുറമെ പതിമൂന്നര വര്‍ഷം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

കിര്‍മാണി മനോജിന് എട്ടര വര്‍ഷവും എംസി അനൂപിന് ഒന്നര വര്‍ഷവും അധിക തടവ് ശിക്ഷയാണ് കോടതി വിധിച്ചിട്ടുള്ളത്. ടിപി വധക്കേസ് പ്രതിപട്ടികയിലുള്ള ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സജിത്ത്, ഷിനോജ് എന്നിവര്‍ക്ക് വിവിധ കുറ്റങ്ങളില്‍ മൂന്നര വര്‍ഷം കൂടി തടവില്‍ കഴിയേണ്ടി വരും.

143-ാം വകുപ്പ് പ്രകാരം നിയമവിരുദ്ധമായി സംഘം ചേരല്‍, 147-ാം വകുപ്പ് പ്രകാരം അതിക്രമിച്ചു കടക്കല്‍, 148-ാം വകുപ്പ് പ്രകാരം ആയുധം കൈവശംവെക്കല്‍, 120/B വകുപ്പ് പ്രകാരം കുറ്റകരമായ ഗൂഢാലോചന, 149-ാം വകുപ്പ് പ്രകാരം അഞ്ച് പേരില്‍ കൂടുതല്‍ സംഘം ചേരല്‍, 201-ാം വകുപ്പ് പ്രകാരം തെളിവ് നശിപ്പിക്കല്‍, 465-ാം വകുപ്പ് പ്രകാരം വ്യാജ തെളിവുണ്ടാക്കല്‍, 471-ാം വകുപ്പ് പ്രകാരം വ്യാജരേഖ ചമയ്ക്കല്‍, 34-ാം പ്രകാരം കുറ്റകൃത്യത്തിനായി സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ഏഴംഗ കൊലയാളി സംഘത്തിന് കോടതി അധിക തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 302-ാം വകുപ്പ് പ്രകാരം കൊലപാതക കുറ്റത്തിനാണ് കൊലയാളി സംഘാംഗങ്ങളെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :