പാകിസ്ഥാനില്‍ വെടിവെപ്പ്: അഞ്ച് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു
പെഷ്‌വാര്‍|
WEBDUNIA|
PRO
PRO
വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ അജ്ഞാതരുടെ വെടിയേറ്റ് അഞ്ച് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. താലിബാന്‍ നേതാവായ ഷെഫീഖും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നിരോധന സംഘടനയായ തെഹരീക് ഇ താലിബാന്റെ ഹക്കീമുള്ള മെഹ്‌സൂദ് സംഘാംഗങ്ങളാണ് കൊല്ലപ്പെട്ട ഭീകരര്‍.
ദക്ഷിണ വസൂരിസ്ഥാനിലെ അഫ്ഗാന്‍ അതിര്‍ത്തിയില്‍ വെച്ച് ഭീകരര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ അക്രമികള്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. രണ്ട് ദശാബ്ദം നീണ്ട ശീതയുദ്ധത്തിന് അറുതി വരുത്തുന്നതിനായി സര്‍ക്കാരും താലിബാന്‍ പ്രതിനിധികളും തമ്മിലുള്ള സമാധാന ചര്‍ച്ച രണ്ടാംഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് സംഭവം.
വെടിനിര്‍ത്തല്‍ ഏപ്രില്‍ 10 വരെ നീട്ടാന്‍ താലിബാന്‍ തീരുമാനിച്ചിരുന്നു. സമാധാന ചര്‍ച്ചകളില്‍ തീരുമാനമായതിനു ശേഷം മാത്രമേ ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും താലിബാന്‍ അറിയിച്ചിരുന്നു.