നൈജീരിയയില്‍ ആക്രമണം; 33 മരണം

അബുജ| WEBDUNIA|
PRO
നൈജീരിയയില്‍ ബൊക്കൊ ഹരാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റു.

മഡിഗുരിയിലെ കൊണ്ടുഗ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. മോട്ടോര്‍ബൈക്കുകളിലും ജീപ്പുകളിലും വന്ന സംഘമാണ് വെടിയുതിര്‍ത്തത്. മരച്ചവരിലധികവും ഗ്രാമീണരും കോളജ് വിദ്യാര്‍ത്ഥികളുമാണ്.

53-പേര്‍ മരിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എന്നാലിത് സ്ഥിരീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സ്‌കൂളുകളും കോളജുകളും വ്യാപാരസ്ഥാപനങ്ങളുമുള്‍പ്പടെ നിരവധി കെട്ടിടങ്ങള്‍ക്ക് നേരെ ആക്രമണവുമുണ്ടായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :