അടൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ പാറമടയിടിഞ്ഞു മരണം; ഒരാള്‍ കുടുങ്ങിക്കിടക്കുന്നു

പത്തനംതിട്ട| WEBDUNIA|
PRO
അടൂര്‍ ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ പാറമടയിടിഞ്ഞു വീണ് രണ്ടു പേര്‍ മരിച്ചു. ഉള്ളില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പരിസരവാസികള്‍ നല്‍കുന്നവിവരം. ഇയാളെ പുറത്തെടുക്കുന്നതിനായി രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

രാവിലെ പത്തുമണിയോടെ പാര്‍ക്കിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന പാറമടയിടിഞ്ഞുവീണത്. ഇവിടെയുണ്ടായിരുന്ന ജെസിബി ഉള്‍പ്പെടെയുള്ള വാഹനങ്ങളും മണ്ണിനടിയില്‍പെട്ടു. പ്രദേശവാസികളും തൊഴിലാളികളും നടത്തിയ തെരച്ചിലിലാണ് രണ്ടുപേരെ പുറത്തെടുത്തത്.

മണ്ണിടിച്ചില്‍ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. പട്ടാഴി സ്വദേശിയൂടെ പേരിലുള്ളതാണ് ലൈസന്‍സ്. മുപ്പതോളം തൊഴിലാളികള്‍ അപകടസമയത്ത് പാറമടയിലുണ്ടായിരുന്നത്. മിക്കവരും ഭക്ഷണം കഴിക്കുന്നതിനായി പുറത്തുപോയപ്പോഴാണ് അപകടമുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :