നേപ്പാളില്‍ ചെറുവിമാനം തകര്‍ന്ന് 18 മരണം

കാഠ്മണ്ഡു | WEBDUNIA|
PRO
നേപ്പാള്‍ എയര്‍ലൈന്‍സിന്റെ ചെറുവിമാനം വനത്തില്‍ തകര്‍ന്നുവീണ്‌ വിമാനത്തിലുണ്ടായിരുന്ന 18 പേരും മരിച്ചതായി സംശയിക്കുന്നു.

പൊഖാറ വിമാനത്താവളത്തില്‍നിന്നു 19 സീറ്റുള്ള ട്വിന്‍ ഓട്ടര്‍ വിമാനം പറന്നുയര്‍ന്നു 15 മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ അപ്രത്യക്ഷമാകുകയായിരുന്നു. 15 യാത്രക്കാരില്‍ ഒരാള്‍ ഡാനിഷ്‌ പൗരനാണ് ബാക്കിയുള്ളവര്‍ നേപ്പാളികളും.

അപകടത്തില്‍ ഒരു കുഞ്ഞും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ മൂന്നുപേര്‍ ജീവനക്കാരാണ്‌. പ്രതികൂല കാലാവസ്ഥമൂലമാണ്‌ അപകടമുണ്ടാകാന്‍ കാരണമായതെന്ന് കരുതുന്നു.

2012ല്‍ പ്രമുഖ ബാലതാരം തരുണി സച്ദേവും അമ്മയും ഉള്‍പ്പെടെ 15 പേര്‍ (13 ഇന്ത്യക്കാര്‍) മരിച്ച അപകടത്തിലും തകര്‍ന്നുവീണതു പൊഖാറ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ചെറിയ ടൂറിസ്റ്റ്‌ വിമാനമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :