ഡ്രോണ്‍ ആക്രമണങ്ങള്‍ സ്വയം പ്രതിരോധങ്ങള്‍‍: ഒബാമ

വാഷിംഗ്ടണ്| WEBDUNIA|
PTI
PTI
സ്വയം പ്രതിരോധമാര്‍ഗമായിട്ടാണ് ആളില്ലാ വിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ നടത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ.

അമേരിക്കയ്‌ക്കെതിരെ തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മികച്ച സ്വയം പ്രതിരോധ മാര്‍ഗ്ഗമാണ് ഡ്രോണ്‍ ആക്രമണങ്ങള്‍. അമേരിക്കന്‍ ജനതയെ കൊന്നൊടുക്കുന്ന തീവ്രവാദ സംഘടനക്കെതിരെയുള്ള യുദ്ധത്തിലാണ് രാജ്യം. തീവ്രവാദ സംഘടനകളെ നശിപ്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്.

ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ നിയമപരവും മികച്ചതുമാണെന്നും കൂട്ടിച്ചേര്‍ത്തു. ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരെ അന്തരാഷ്ട്രതലത്തില്‍ മനുഷ്യാവകാശ സംഘടനകളില്‍ നിന്നും പ്രതിഷേധം ഉയരുന്നതിനിടയിലാണ് ഒബാമ ഡ്രോണ്‍ ആക്രമണങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയത്.

വാഷിംഗ്ടണിലെ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റിയിലെ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഡ്രോണ്‍ വിമാനങ്ങളെ ന്യായീകരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :