ജസ്റ്റിന്‍ ബീബര്‍ സംഗീത ജീവിതം അവസാനിപ്പിക്കുന്നു

ലോസ്ആഞ്ചലസ്| WEBDUNIA|
PRO
PRO
പ്രശസ്ത പോപ് താരം ജസ്റ്റിന്‍ ബീബര്‍ സംഗിത ജീവിതം അവസാനിപ്പിക്കുന്നു. ലോസ് ആഞ്ചല്‌സ് റേഡിയോ സ്‌റ്റേഷന്‍ 106 ന് നല്‍കിയ അഭിമുഖത്തിലാണ് ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ 19 കാരനായ ജസ്റ്റിന്‍ ബീബര്‍ നടത്തിയത്.

വരുന്നയാഴ്ച്ച ബീബറിന്റെ പുതിയ ആല്‍ബമായ ജേര്‍ണല്‍സ് പുറത്തിറങ്ങാനിരിക്കുകയാണ്. ഇതോടു കൂടി താന്‍ സംഗീതത്തോട് വിട പറയുകയാണെന്നാണ് ബീബറിന്റെ വെളിപ്പെടുത്തല്‍. തന്റെ സംഗീതത്തിന് പക്വത നേടുന്നതിനാണ് വിട പറച്ചിലെന്നും ബീബര്‍ വെളിപ്പെടുത്തി‍. എന്നാല്‍ ഇത് താല്‍ക്കാലികമായ വിട പറച്ചിലാണോ എന്നെന്നേക്കുമായുള്ള വിടപറച്ചിലാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ കുറച്ച് നാളുകളായി വിവാദങ്ങള്‍ ബീബറിനെ വിടാതെ പിന്‍തുടരുകയായിരുന്നു. ലൈംഗീകാരോപണം, ലഹരി മരുന്ന് ഉപയോഗം തുടങ്ങി ഗുരുതരമായ ആരോപണങ്ങളായിരുന്നു ജസ്റ്റിന്‍ ബീബറിനെതിരെ ഉയര്‍ന്നത്. എന്നാല്‍ തന്റെ അടുത്ത ആല്‍ബം ജേര്‍ണലിന് റേറ്റിംഗ് കൂട്ടുത്തുന്നതിനുള്ള തന്ത്രങ്ങളാണ് ഇതെല്ലാമെന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :