ചര്‍ച്ചിലിന്റെ സ്വര്‍ണ്ണപ്പല്ല് ലേലത്തിന്!

ലണ്ടന്‍| WEBDUNIA|
PRO
ബ്രിട്ടന്റെ യുദ്ധകാല പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പല്ല് സ്വന്തമാക്കണോ? ചര്‍ച്ചിലിന്റെ സ്വര്‍ണ്ണം കെട്ടിയ ഒരു സെറ്റ് കൃത്രിമ പല്ല് ബ്രിട്ടണില്‍ ലേലത്തിനെത്തുന്നു.

ചെറുപ്പകാലം മുതല്‍ അലട്ടിയിരുന്ന ദന്തരോഗവും മോണരോഗവും മറച്ച് വയ്ക്കാന്‍ ചര്‍ച്ചിലിന് കൃത്രിമ പല്ലുകളുടെ സഹായം കൂടിയേ തീരുമായിരുന്നുള്ളൂ. ചര്‍ച്ചിലിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഒരു സെറ്റാണ് ഇപ്പോള്‍ ലേലത്തിനെത്തുന്നത്.

പല്ല് സെറ്റ് രൂപകല്‍പ്പന ചെയ്ത ആളിന്റെ മകനാണ് ബ്രിട്ടീഷ് നേര്‍താവിന്റെ ഉച്ചാരണത്തെ നിയന്ത്രിച്ചിരുന്ന പല്ലുകള്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നത്. നോര്‍ഫോല്‍ക്കിലെ കീസ് സേല്‍‌സ് റൂംസ് ആണ് ലേലത്തിനു വച്ചിരിക്കുന്നത്. ഇതിന്, 4500-5000 പൌണ്ട് വില ലഭിക്കുമെന്നാണ് കരുതുന്നത്.

തന്റെ പല്ലുകളെ കുറിച്ച് ഉത്കണ്ഠാകുലനായിരുന്ന ചര്‍ച്ചില്‍ എപ്പോഴും ഒരു അധിക സെറ്റ് കൃത്രിമ പല്ല് കൂടി ഒപ്പം കൊണ്ടു നടക്കാറുണ്ടായിരുന്നു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനായിരുന്നു ഈ മുന്‍‌കരുതല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :