കെനിയന്‍ തീവ്രവാദി ആക്രമണം: ഭീകരരില്‍ മൂന്ന് അമേരിക്കക്കാരും ബ്രിട്ടിഷുകാരിയായ വെളുത്ത വനിതയും ഉള്‍പ്പെടുന്നു
നെയ്റോബി|
WEBDUNIA|
PRO
കെനിയയില്‍ ആക്രമണം നടത്തിയ തീവ്ര്വാദികളില് മൂന്ന് അമേരിക്കക്കാരും ബ്രിട്ടീഷുകാരിയായ വിധവയുമുണ്ടായിരുന്നുവെന്ന് കെനിയന്‍ വിദേശകാര്യ മന്ത്രാലയം.
സൊമാലിയന്‍-അറബ് വംശജരായ 18-19 വയസ്സുള്ള രണ്ട് അമേരിക്കക്കാര്‍ ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് കെനിയന്‍ വിദേശകാര്യമന്ത്രി ആമിന മുഹമ്മദ് അറിയിച്ചത്. ഇവര്‍ യുഎസ്സിലെ മിന്നസോട്ട ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വസിച്ചിരുന്നവരാണെന്ന് മന്ത്രി പറഞ്ഞു. വിധവയായ ബ്രിട്ടീഷുകാരി 2005-ലെ ലണ്ടന്‍ ബോംബാ ക്രമണക്കേസിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന ജെര്മെയ്ന് ലിന്‍ഡ്സെയുടെ ഭാര്യയും 'വെളുത്ത വിധവ' എന്നറിയപ്പെടുന്നവരുമായ സാമന്ത ല്യൂത്ത്വെയ്റ്റ് ആണെന്നും മന്ത്രി പറഞ്ഞു.
സാമന്ത ബ്രിട്ടീഷ് സൈനികന്റെ മകളാണെന്ന് 'ഡെയ്ലി മിറര്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ ഇസ്ലാം മതം സ്വീകരിച്ച് ലിന്‍ഡ്സെയെ വിവാഹം കഴിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഭീകരരോട് ഇവര്‍ അറബിയില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതായി കണ്ടുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
29-കാരിയായ ഇവര്‍ അല്‍-ഷബാബ് അംഗമാണ്. അമേരിക്കന്‍ പൌരന്മാര് ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉടന്‍ തന്നെ അന്വേഷണം നടത്തുമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായും മന്ത്രി അറിയിച്ചു.