ലാദന്റെ ഭാര്യമാര്‍ക്ക് പാകിസ്ഥാനില്‍ ജയില്‍ശിക്ഷ

ഇസ്ലാമാബാദ്‌| WEBDUNIA|
PRO
PRO
കൊല്ലപ്പെട്ട അല്‍ ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മൂന്നു ഭാര്യമാര്‍ക്കും രണ്ടു പെണ്‍മക്കള്‍ക്കും പാകിസ്ഥാന്‍ കോടതി വിധിച്ചു. 45 ദിവസത്തെ തടവുശിക്ഷയാണ്‌ വിധിച്ചിരിക്കുന്നത്.

അനധികൃതമായി പാകിസ്ഥാനില്‍ താമസിച്ചതിനാണ് ഒരു പാക് കോടതി ഇവര്‍ ശിക്ഷ വിധിച്ചത്. 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്‌. ലാദന്റെ ഭാര്യമാര്‍ വിചാരണാ വേളയില്‍ ഒരു മാസത്തോളം ജയിലില്‍ കഴിയുകയായിരുന്നു. അതിനാല്‍ ഇവരെ രണ്ടാഴ്ചയ്ക്കകം സ്വദേശത്തേക്ക്‌ മടക്കി അയക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും എന്നാണ് റിപ്പോര്‍ട്ട്.

അഞ്ച് വര്‍ഷക്കാലം ലാദന്‍ ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പം അബോട്ടാബാദില്‍ ഒളിച്ചുപാര്‍ത്തിരുന്നു.

English Summary: Osama Bin Laden's three widows and two eldest daughters have been charged and sentenced for living in Pakistan illegally, their lawyer has confirmed.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :