കുരങ്ങന്‍ എന്ന് കരുതി മകനെ വെടിവെച്ചുകൊന്നു!

കാഠ്മണ്ഡു| WEBDUNIA|
PRO
PRO
കുരങ്ങെന്നു കരുതി കര്‍ഷകന്‍ മകനെ വെടിവെച്ചു കൊന്നു. തെക്കന്‍ നേപ്പാളിലാണ് ഈ ദാരൂണ സംഭവം നടന്നത്. ഗുപ്തബഹദൂറാണ് തന്റെ 12കാരനായ മകന്‍ ചിത്ര ബഹദൂറിനെ അബദ്ധത്തില്‍ വെടിവെച്ചു കൊന്നത്.

ഗുപ്ത ബഹദൂര്‍ തന്റെ ചോളം പാടത്തില്‍ എത്തിയ കുരങ്ങുകളെ ഓടിക്കുന്ന തിരക്കിലായിരുന്നു. ഇതെ സമയം മകനായ ചിത്രയും പിതാവിനൊപ്പം കൂടി. ബഹദൂര്‍ വീട്ടില്‍ തോക്ക് എടുക്കാന്‍ പോയപ്പോള്‍ ചിത്ര കുരങ്ങുകളെ ഓടിക്കാന്‍ മരത്തില്‍ കയറി. തിരിച്ചെത്തിയ ബഹദൂര്‍ മകന്‍ മരത്തിലുണ്ടെന്ന് അറിഞ്ഞിരുന്നില്ല. മരക്കൂട്ടങ്ങള്‍ക്കിടയില്‍ ഇരുന്ന ചിത്ര കുരങ്ങാണെന്ന് കരുതി ബഹദൂര്‍ നിറയൊഴിക്കുകയായിരുന്നു.

തുടര്‍ന്ന് മരച്ചില്ലകളില്‍ തന്റെ മകന്‍ മരിച്ച് തൂങ്ങിക്കിടക്കുന്നതാണ് ബഹദൂറിന് കാണാന്‍ കഴിഞ്ഞത്. അറിയാതെ ചെയ്‌ത കുറ്റമാണെങ്കിലും ഗുപ്ത ബഹാദൂറിനെ പൊലീസ് അറസ്‌റ്റ് ചെ‌യ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :