കുഞ്ഞുവായില്‍ സിഗരറ്റ്: ഫേസ്ബുക്കില്‍ പ്രതിഷേധം

എസെക്സ്| WEBDUNIA|
പിഞ്ചുകുഞ്ഞ് വായില്‍ സിഗരറ്റുമായി നില്‍ക്കുന്ന ചിത്രം ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ടത് വ്യാപക പ്രതിഷേധത്തിനിടയാക്കി. ആറ് മാസം പ്രായമുള്ള ഒല്ലിയുടെയും അമ്മ പതിനെട്ടുകാരി റെബേക്ക ഡേവിയുടെയും ചിത്രമാണ് അവരുടെ ഒരു ബന്ധുതന്നെ പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

കുഞ്ഞിന്‍റെ ചുണ്ടുകള്‍ക്കിടയില്‍, കത്തിക്കാത്ത സിഗരറ്റ് വച്ചുകൊടുക്കുകയായിരുന്നു. ചിത്രം കണ്ട് അമ്പരന്നുപോയ റെബേക്കയുടെ സുഹൃത്തുക്കള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഫേസ്ബുക്ക് അധികൃതര്‍ ഇത് നീക്കം ചെയ്യുകയായിരുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് പൊലീസ് സൌത്തെന്‍ഡിലുള്ള റെബേക്കയുടെ വീട് സന്ദര്‍ശിക്കുകയും കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.

ആളുകള്‍ ഇത്തരം കാര്യങ്ങളെ തമാശരൂപത്തിലെടുക്കുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നമെന്ന് ശിശു സംരക്ഷണ സംഘടനാ മേധാവിയായ മൈക്കില്‍ ഏലിയട്ട് അഭിപ്രായപ്പെട്ടു. “സിഗരറ്റ് കത്തിക്കാത്തതാണെങ്കില്‍ പോലും എന്തുതരത്തിലുള്ള സന്ദേശമാണ് ഇത് നല്‍കുന്നത്. ഇത് തീര്‍ത്തും അനുചിതവും ഉത്തരവാദിത്തമില്ലായ്മയുമാണ്” - അദ്ദേഹം പറഞ്ഞു. സംഭവത്തോട് പ്രതികരിക്കാന്‍ റെബേക്കയും കുടുംബവും വിസമ്മതിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :