ബച്ചന്‍ ചിത്രം - ‘ചെനാബ് ഗാന്ധി’

PTIPTI
അമിതാഭ് ബച്ചന്‍ നായകനാകുന്ന പുതിയ ചിത്രത്തിന് ‘ചെനാബ് ഗാന്ധി’ എന്ന് പേര്. ഇന്ത്യന്‍ ചരിത്രവും സ്വാതന്ത്ര്യ സമരവും പശ്ചാത്തലമാകുന്ന ചിത്രത്തിന് 350 മില്യനാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നവാഗതനായ വിഭു പുരിയാണ് ചെനാബ് ഗാന്ധി സംവിധാനം ചെയ്യുന്നത്.

സ്വാതന്ത്ര്യ സമര പോരാളിയായ ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാനെക്കുറിച്ചാണ് ഈ സിനിമ. പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയാണ് ചെനാബ് ഗാന്ധിയുടെ ഒരു നിര്‍മ്മാതാവ് എന്നതാണ് പ്രത്യേകതകളിലൊന്ന്. ഗജിനിയുടെ സഹനിര്‍മ്മാതാവായ മധു മണ്ടേനയാണ് മറ്റൊരു നിര്‍മ്മാതാവ്.

സാവരിയ എന്ന ചിത്രത്തില്‍ ബന്‍സാലിയുടെ സംവിധാന സഹായിയായിരുന്നു വിഭു പുരി. ആദ്യ ചിത്രത്തില്‍ തന്നെ അമിതാഭ് ബച്ചനെ നായകനാക്കാന്‍ കഴിഞ്ഞതില്‍ ആവേശത്തിലാണ് വിഭു.

WEBDUNIA| Last Modified വെള്ളി, 13 ഫെബ്രുവരി 2009 (14:24 IST)
വിദ്യാ ബാലനാണ് ചെനാബ് ഗാന്ധിയിലെ നായിക. ഹര്‍മന്‍ ബാവേജയാണ് ചിത്രത്തിലെ മറ്റൊരു താരം. ബ്ലാക്ക്, ലാസ്റ്റ് ലിയര്‍ എന്നിവ പോലെ ചെനാബ് ഗാന്ധിയും മികച്ചൊരു സിനിമയായി മാറുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :