കാര്‍ അപകടത്തിനിടെ പ്രസവം; കുഞ്ഞ് രക്ഷപ്പെട്ടു, ദമ്പതികള്‍ മരിച്ചു
ന്യുയോര്‍ക്ക്|
WEBDUNIA|
PRO
PRO
അമേരിക്കയില്‍ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ട ദമ്പതികള്‍ സഞ്ചരിച്ച് കാര്‍ അപകടത്തില്‍പ്പെട്ടു. ഗുരുതരമായി പരുക്കേറ്റ യുവതി സംഭവ സ്ഥലത്ത് പ്രസവിച്ചു. കുഞ്ഞ് രക്ഷപ്പെട്ടു, പക്ഷേ ഭാര്യാഭര്ത്താക്കന്മാര് അപകടത്തില്‍ മരിക്കുകയും ചെയ്തു.
ഞായറാഴ്ച അതിരാവിലെയാണ് അപകടം നടന്നത്. 21 വയസ്സ് വീതം പ്രായമുള്ള നഥാന്‍-റെയ്സി ദമ്പതികളാണ് പ്രൈവറ്റ് ടാക്സിയില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. കാറില്‍ അമിതവേഗത്തില്‍ വന്ന ബിഎംഡ്ബ്യു ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റെയ്സി കാറില്‍ നിന്ന് തെറിച്ചുവീണു. തുടര്‍ന്ന് ആംബുലന്‍സ് അധികൃതരുടെ സഹായത്തോടെ ഈ യുവതി സംഭവസ്ഥലത്ത് തന്നെ പ്രസവിച്ചു. ഭാര്യാഭര്ത്താക്കന്മാരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞ് സുഖംപ്രാപിക്കുന്നു.