രാജ്താക്കറെയെ എന്‍സിപിക്കാര്‍ തടഞ്ഞു; തിരിച്ചടിക്കുമെന്ന് എം‌എന്‍‌എസ്

അഹമ്മദ്‌നഗര്‍: | WEBDUNIA|
PRO
PRO
രാജ് താക്കറെയുടെ കാര്‍ എന്‍സിപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ തിരിച്ചടിക്കുമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. തങ്ങളെ നേരിട്ട അതേ രീതിയില്‍ എന്‍സിപി പ്രവര്‍ത്തകരെയും നേരിടും എന്ന ഭീഷണിയുമായി എംഎന്‍എസ് നേതാവായ രാം കാദവാണ് രംഗത്തെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് എം എന്‍ എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിന് ശേഷം നഗരത്തിന്റെ പല ഭാഗങ്ങളിലും ഇരു പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പല വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പല രാഷ്ട്രീയ യോഗങ്ങളിലും രാജ് താക്കറെ എന്‍സിപി നേതാക്കളായ ശരദ് പവാറിനെയും അജിത് പവാറിനെയും രൂക്ഷമായ വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് എന്‍സിപി പ്രവര്‍ത്തകര്‍ രാജ് താക്കറെയുടെ വാഹനം തടയുകയും അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിരുന്ന എംഎന്‍എസ് പ്രവര്‍ത്തകര്‍ക്കു നേരെ കല്ലേറ് നടത്തുകയും ചെയ്തത്.

ഇരുപാര്‍ട്ടികളുടെയും ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പോലീസ് പ്രദേശത്ത് ജാഗ്രത പുലര്‍ത്തുന്നുണ്ട്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :