കാമുകിയുമായി തെറ്റിപ്പിരിഞ്ഞ ചൈനീസ് പൌരന് അവര്‍ക്ക് ഉഗ്രശേഷിയുള്ള ബോംബ് പാഴ്സലായി അയച്ചുകൊടുത്തു. ഷാംങ്ഹായ് സ്വദേശിയായ യുവാവാണ് വീട്ടില്‍ ബോംബ് നിര്‍മ്മിച്ച് കാമുകിക്ക് അയച്ചുകൊടുത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
2010 ഒക്ടോബറില്‍ ഓണ്‍ലൈനിലൂടെയാണ് ഇവര്‍ ഇരുവരും പരിചയപ്പെടുന്നത്. വിവാഹിതരായിരുന്ന രണ്ടുപേരും പിന്നീട് വിവാഹമോചനം നേടി ഒരുമിച്ച് താമസം തുടങ്ങുകയും ചെയ്തു. യുവാവുമായുള്ള വിവാഹത്തിന് സമ്മതം മൂളണമെങ്കില്‍ ഒരു അപ്പാര്‍ട്ട്മെന്റ് വാങ്ങി നല്‍കണമെന്ന് കാമുകി ആവശ്യപ്പെട്ടു. എന്നാല്‍ സാമ്പത്തികസ്ഥിതി മോശമായതിനാല്‍ യുവാവിന് അത് സാധിച്ചില്ല. ഇയാളുടെ രണ്ടാം വിവാഹത്തോട് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ കാമുകി ഇയാളെ തഴഞ്ഞ് മറ്റൊരാള്‍ക്കൊപ്പം പോയി.
കാമുകിയോടുള്ള പ്രതികാരമായാണ് യുവാവ് ബോംബ് നിര്‍മ്മിച്ച് അയച്ചുകൊടുത്തത്. കാമുകിയുടെ മാതാപിതാക്കള്‍ക്കാണ് ബോംബ് ലഭിച്ചത്. അവര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
നിരവധി പേരെ കൊല്ലാന്‍ ശേഷിയുള്ള ബോംബാണ് ഇതെന്ന് പൊലീസ് പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ യുവാവിന് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും.
English Summary: A man from Chinese metropolis Shanghai has been arrested for mailing a home-made bomb to his girlfriend after the couple broke up.