കാണാതായ മലേഷ്യന്‍ വിമാനം: ബ്ലാക് ബോക്സിന്റെ വിവരങ്ങള്‍ ലഭിച്ചു

ക്വാലാലമ്പൂര്‍| WEBDUNIA|
PRO
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക് ബോക്സില്‍നിന്നും സിഗ്നലുകള്‍ ചൈനീസ് കപ്പലിന് ലഭിച്ചതായി റിപ്പോര്‍ട്ട്. വിമാനം ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ തകര്‍ന്നു വീണതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ചൈനീസ് കോസ്റ്റ് ഗാര്‍ഡ് ഷിപ്പായ ഹൈസുണ്‍-01 ആണ് മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന്റെ ഫ്രീക്വന്‍സിക്ക് സമാനമായ സിഗ്നലുകള്‍ കണ്ടെത്തിയത്. 239 യാത്രക്കാരുമായി വിമാനം കാണാതായിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് വിവരങ്ങള്‍ പുറത്തു വരുന്നത്. കിട്ടിയത് കാണാതായ വിമാനത്തിന്റെ സിഗ്‌നലുകളെന്നാണ് സൂചന.

ബ്ലാക്ക്‌ബോക്‌സില്‍ നിന്നുള്ള സിഗ്‌നലുകള്‍ പിടിച്ചെടുക്കന്‍ സഹായിക്കുന്ന 'പിങ്കര്‍ ലൊക്കേറ്റര്‍' എന്ന ഉപകരണം ഘടിപ്പിച്ച അമേരിക്കന്‍ നാവിക സേനയുടെ കപ്പലുകള്‍ ബ്ലാക്ക് ബോക്‌സിനായി തെരച്ചില്‍ ആരംഭിച്ചിരുന്നു. കടലിനടിയില്‍ 6,100 മീറ്റര്‍ ആഴത്തിലുള്ള സിഗ്‌നലുകള്‍ വരെ പിടിച്ചെടുക്കാന്‍ പിങ്കര്‍ ലൊക്കേറ്റര്‍ സഹായിക്കും.

സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ മണിക്കൂറില്‍ മൂന്ന് നോട്ടിക്കല്‍ മൈല്‍ എന്ന വേഗത്തിലാണ് കപ്പലുകള്‍ സഞ്ചരിക്കുന്നത് പെര്‍ത്തില്‍നിന്ന് 1700 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് മേഖലയിലാണ് കപ്പലുകള്‍ തെരച്ചില്‍ നടത്തുന്നത്. തെരച്ചിലില്‍ 14 വിമാനങ്ങളും ഒമ്പത് കപ്പലുകളും പങ്കെടുക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :