വിമാനത്തിനായുള്ള തെരച്ചില്‍ വീണ്ടും നിര്‍ത്തിവച്ചു

ക്വലാലം‌പൂര്‍| WEBDUNIA|
PTI
PTI
കാണാതായ മലേഷ്യന്‍ വിമാനത്തിനുവേണ്ടിയുള്ള തെരച്ചില്‍ വീണ്ടും നിര്‍ത്തി.
കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണിത്. മഴയും കൊടുങ്കാറ്റും കടല്‍ക്ഷോഭവും തെരച്ചിലിന് തടസ്സം സൃഷ്ടിച്ചിരുന്നു.

കപ്പലുകള്‍ തെരച്ചില്‍ നിര്‍ത്തി മടങ്ങാന്‍ ഓസ്ട്രേലിയന്‍ നാവിക സുരക്ഷാ അതോറിറ്റി നിര്‍ദ്ദേശം നല്‍കി.
ആറു വിമാനങ്ങളും അഞ്ചു കപ്പലുകളുമാണ് തിരച്ചില്‍ നടത്തിവന്നത്.

വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങളുടെ ഉപഗ്രഹചിത്രങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. തായ്‌ലന്‍ഡിന് കൂടുതല്‍ ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചതായും വിവരമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :