കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനം: വത്തിക്കാന് ഐക്യരാഷ്ട്ര സഭയുടെ രൂക്ഷവിമര്‍ശനം

വത്തിക്കാന്‍| WEBDUNIA|
PRO
PRO
കത്തോലിക്കാ വൈദികര്‍ ആയിരക്കണക്കിന് കുട്ടികളെ പീഡിപ്പിക്കാന്‍ ഇടയായ സംഭവത്തില്‍ വത്തിക്കാന് ഐക്യരാഷ്ട്ര സഭയുടെ രൂക്ഷവിമര്‍ശനം. പീഡകരായ വൈദികരെ സംരക്ഷിക്കുന്ന നിലപാടാണ് കത്തോലിക്കാ സഭ സ്വീകരിച്ചതെന്നും ഐക്യരാഷ്ട്രസഭ കുറ്റപ്പെടുത്തി. ഇത്തരം നിലപാടുകള്‍ ആണ് ഇത്രയധികം കുട്ടികളെ പീഡിപ്പിക്കാന്‍ കത്തോലിക്കാ പുരോഹിതര്‍ക്ക് സഹായകമായതെന്നും യു എന്‍ നിരീക്ഷിക്കുന്നു.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത വൈദികരുടെ നടപടി അന്വേഷിക്കാന്‍ കത്തോലിക്കാ സഭ ഒരു സമിതിയെ നിയോഗിച്ചിരുന്നു.ഈ സമിതിയുടെ കണ്ടെത്തലുകള്‍ പുറത്തു വിടണമെന്നും വൈദികരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും യു എന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസമാണ് വത്തിക്കാന്‍ അധികൃതരെ ഈ വിഷയത്തില്‍ യു എന്‍ സമിതി ചോദ്യം ചെയ്തത്.

അതുപോലെ സ്വവര്‍ഗ്ഗ രതി ,ഗര്‍ഭച്ഛിദ്രം,ഗര്‍ഭനിരോധനം തുടങ്ങിയ വിഷയങ്ങളിലെ കത്തോലിക്കാ സഭയുടെ യാഥാസ്ഥിതിക നിലപാടുകളെയും ചോദ്യം ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :