എലി സ്വീഡിഷ് വിമാനം തടഞ്ഞിട്ടു!

സ്റ്റോക്‍ഹോം| WEBDUNIA|
PRO
സ്വീഡിഷ് എയര്‍ലൈനറായ ‘സാസ്’ ചൊവ്വാഴ്ച സ്റ്റോക്‍ഹോമില്‍ നിന്ന് ചിക്കാഗോയിലേക്കുള്ള ഒരു സര്‍‌വീസ് മുടക്കി. കാരണം വളരെ ‘ചെറുതാണ്’ - ഒരു എലി!

യാത്രക്കാരെ വിമാനത്തിലേക്ക് കയറാന്‍ അനുവദിക്കുന്നതിനു തൊട്ടു മുമ്പാണ് വിമാന ജോലിക്കാര്‍ ‘അനധികൃത യാത്രക്കാരനായ’ എലിയെ കണ്ടത്. എലിയെ പിടിക്കാന്‍ നിരവധി കെണികള്‍ വിമാനത്തില്‍ ഒരുക്കി എങ്കിലും വിമാന ജോലിക്കാര്‍ തോറ്റു തുന്നം പാടി!

എലിയുള്ള വിമാനം സര്‍വീസ് നടത്തിയാല്‍ എന്തൊക്കെ അപകടങ്ങള്‍ ഉണ്ടാവുമെന്ന് പറയാനും കഴിയില്ല. കാരണം, ഈ വിരുതന്‍ വയറുകളും മറ്റും കരണ്ടു മുറിച്ചാല്‍ വിമാനത്തിന്റെ നിയന്ത്രണ സംവിധാനം വരെ തകരാറിലായേക്കാം.

എന്തായാലും അധികൃതര്‍ സര്‍വീസ് റദ്ദാക്കാന്‍ തന്നെ തീരുമാനിച്ചു. യാത്രക്കാരോട് കാര്യം വിശദീ‍കരിച്ചപ്പോള്‍ അവരാരും എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല എന്ന് അധികൃതര്‍ പറഞ്ഞു. ആദ്യമായാണ് ഒരു ‘സാസ്’ വിമാനത്തില്‍ മൂഷിക ശല്യം ഉണ്ടാവുന്നത് എന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :