എച്ച്‌ഐവി ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നു!

ലണ്ടന്‍| WEBDUNIA|
PRO
PRO
ലോകത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ആശാവഹമായ റിപ്പോര്‍ട്ട്‌. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടനുസരിച്ച് എയ്ഡ്സ്‌ മൂലമുള്ള മരണങ്ങളും എച്ച്‌ഐവി ബാധിതരുടെ എണ്ണവും ലോകവ്യാപകമായി കുറഞ്ഞുവരികയാണെന്നാണ് പറയുന്നത്.

എയ്ഡ്സ്‌ ബാധിച്ച് 2005ല്‍ 23 ലക്ഷം പേരാണ്‌ മരിച്ചത്‌. 2011ല്‍ 17 ലക്ഷമായിരുന്നു മരണസംഖ്യ 2012 ആയപ്പോഴേക്കും അത്‌ 16 ലക്ഷമായി കുറഞ്ഞു. എച്ച്‌ഐവി ബാധിതരുടെ എണ്ണം 2011ല്‍ 25 ലക്ഷമായിരുന്നത്‌ 2012ല്‍ 23 ലക്ഷമായും കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എച്ച്‌ഐവിക്കെതിരെയുള്ള ചികില്‍സാ സൗകര്യം വ്യാപകമായതോടെയാണ് എയ്ഡ്സ്‌ ബാധിതരുടെ എണ്ണവും മരണനിരക്കും കുറഞ്ഞത്. ആധുനിക ചികില്‍സാ രീതികളും രോഗത്തിനെതിരെ ഗുണമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :