ഐക്യരാഷ്ട്രസഭയുടെ മേധാവി സിറിയയിലെത്തി

ഡമാസ്കസ്| WEBDUNIA|
PRO
PRO
ഐക്യരാഷ്ട്രസഭയുടെ നിരായുധീകരണ വിഭാഗം മേധാവി ഏഞ്ചലാ കെയ്ന്‍ സിറിയയിലെത്തി. രാസായുധം പ്രയോഗിച്ച പ്രദേശങ്ങളില്‍ പരിശോധന നടത്താന്‍ സിറിയയെ പ്രേരിപ്പിക്കുന്നതിനായിട്ടാണ് ഏഞ്ചലാ കെയ്ന്‍ എത്തിയത്.

ഏഞ്ചലാ കെയ്ന്‍ സിറിയയിലെ ഡമാസ്കസിലാണെത്തിയത്. സിറിയയ്ക്കെതിരെ ബ്രിട്ടനും ഫ്രാന്‍സുമടക്കമുള്ള രാജ്യങ്ങള്‍ നിലപാട് കടുപ്പിച്ചതിന്റെ തുടര്‍ന്നാ‍ണ് ഏഞ്ചല ഡമാസ്കസിലെത്തിയത്.

എന്നാല്‍ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണ്. രാസായുധം പ്രയോഗിച്ചത് വിമതരാണെന്നാണ് സിറിയന്‍ സര്‍ക്കാരിന്റെ നിലപാട്. സിറിയയ്ക്കെതിരെ വേണ്ടിവന്നാല്‍ സൈനിക നടപടിക്ക് മടിക്കില്ലെന്ന് അമേരിക്ക സൂചന നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :