എകെ 47ന്റെ പിതാവ് മിഖായില്‍ കലാഷ്‌നിക്കോവ് അന്തരിച്ചു

മോസ്‌കോ| WEBDUNIA|
PRO
ഉള്‍പ്പെടെയുള്ള തോക്കുകളുടെ രൂപകല്‍പ്പനയിലൂടെ ആഗോള പ്രശസ്തനായ മിഖായില്‍ കലാഷ്‌നിക്കോവ് (94) അന്തരിച്ചു. രോഗബാധിതനായിരുന്ന അദ്ദേഹം റഷ്യയിലെ ഇഷെവ്‌സ്‌കിലുള്ള ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.

സൈബീരിയയിലെ കര്‍ഷകകുടുംബത്തില്‍ ജനിച്ച അദ്ദേഹം റെയില്‍വേ ക്ലാര്‍ക്കായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1938-ല്‍ റെഡ് ആര്‍മിയില്‍ ചേര്‍ന്നു. അവിടെവെച്ചാണ് അദ്ദേഹം തോക്ക് നിര്‍മ്മിക്കാന്‍ ആരംഭിച്ചത്.

1941-ല്‍ നാസിപ്പടയുടെ ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ അദ്ദേഹം മികച്ച യന്ത്രത്തോക്കുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. അങ്ങനെയാണ് കലാഷ്‌നിക്കോവ് തോക്കുകളുടെ പിറവി. അദ്ദേഹത്തിന്റെ പ്രശസ്തമായ കണ്ടുപിടിത്തം എ.കെ. 47 തോക്കുകള്‍ തന്നെയായിരുന്നു.

തുടര്‍ന്ന് ലോകമെമ്പാടുമുള്ള തീവ്രവാദികളുടെയും അനവധി രാജ്യങ്ങളിലെ സൈനികരുടെയും പ്രിയപ്പെട്ട ആയുധമായി അത് മാറുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :