ഇസ്താംബുള്‍ അക്രമണം യുഎസിലും ആവര്‍ത്തിക്കും; മുന്നറിയിപ്പുമായി സിഐഎ തലവന്‍

ഇസ്താംബുള്‍ വിമാനത്താവളത്തില്‍ നടന്ന ചാവേറാക്രമണം അമേരിക്കയിലും ആവര്‍ത്തിക്കാന്‍ സാധ്യതയെന്ന് യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ജോണ്‍ ബ്രണ്ണന്റെ മുന്നറിയിപ്പ്

ഐഎസ്‌ഐഎസ്, ഇസ്താംബുള്‍ അക്രമണം, സിഐഎ, അമേരിക്ക, യുഎസ്,  isis, isthambul attack, cia, america, us
അമേരിക്ക| PRIYANKA| Last Updated: വ്യാഴം, 30 ജൂണ്‍ 2016 (10:16 IST)
ഇസ്താംബുള്‍ വിമാനത്താവളത്തില്‍ നടന്ന ചാവേറാക്രമണം അമേരിക്കയിലും ആവര്‍ത്തിക്കാന്‍ സാധ്യതയെന്ന് യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ജോണ്‍ ബ്രണ്ണന്റെ മുന്നറിയിപ്പ്. ഐഎസ് തീവ്രവാദ സംഘടനയാണ് ഇസ്താംബുള്‍ മാതൃകയില്‍ അമേരിക്കയിലും ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നത്. പരമാവധി ആളുകളെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ് അക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ദിനം പ്രതി ശക്തിപ്രാപിക്കുന്ന തീവ്രവാദ സംഘടനയായതിനാല്‍ ഐഎസിനെതിരെ അതീവ ജാഗ്രത ആവശ്യവുമാണെന്ന് ബ്രണ്ണന്‍ മുന്നറിയിപ്പു നല്‍കുന്നു.

അമേരിക്കയെ ലക്ഷ്യം വച്ച് ഐഎസ് അക്രമം ആസൂത്രണം ചെയ്യുന്നുണ്ട്. ഇസ്താംബുളിലെ അങ്കാറ വിമാനത്താവളത്തില്‍ നടന്ന അതേ മാതൃകയിലായിരിക്കും അമേരിക്കയിലും ഐഎസ് അക്രമണം നടത്തുക. ചെവ്വാഴ്ച രാത്രി ഇസ്താംബുളില്‍ നടന്ന അക്രമണത്തില്‍ 42 പേര്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേ സമയം അക്രമണത്തിനും 20 ദിവസം മുമ്പേ തന്നെ തുര്‍ക്കിയിലെ ഇന്റലിജന്‍സ് സംഘം ഐഎസിന്റെ അക്രമണത്തെ കുറിച്ച് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അങ്കാറ വിമാനത്താവളമാണ് ഐഎസ് ലക്ഷ്യം വയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നതായും വാര്‍ത്തകളുണ്ട്. ഇസ്താംബുള്‍ അക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനകളും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ചാവേറാക്രണം എന്ന രീതി ഏറ്റവും കൂടുതല്‍ നടത്തുന്നത് ഐഎസ് ആണ് എന്നതിനാലാണ് സിഐഎ.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :