ഇറാഖില്‍ 30 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്‌| WEBDUNIA|
PRO
ഇറാഖില്‍ വിവിധയിടങ്ങളിലായി ഉണ്ടായ വ്യത്യസ്‌ത ആക്രമണങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 25 പേര്‍ക്കു പരുക്കേറ്റു.

തര്‍മിയയിലെ സുന്നി അറബ്‌ ഗ്രാമത്തില്‍ ഉണ്ടായ വെടിവയ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. സൈനിക വേഷത്തിലെത്തിയവരാണ്‌ ആക്രമണം നടത്തിയത്‌. ഇവരെ ബുധനാഴ്ച രാത്രി തട്ടിക്കൊണ്ടു പോകുകയും പിന്നീട്‌ വെടിവച്ചു കൊല്ലുകയും ആയിരുന്നു.

ഇവരില്‍ ഒന്‍പതുപേര്‍ ഒരു കുടുംബത്തില്‍പ്പെട്ടവരാണ്‌. ബാഗ്ദാദില്‍ നിന്നു 100 കിലോ മീറ്റര്‍ അകലെ റമാഡി പ്രവിശ്യയില്‍ കാര്‍ ബോംബ്‌ സ്ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു.

സൈദാനില്‍ സൈനിക ചെക്ക്പോസ്റ്റിനു സമീപം ഉണ്ടായ ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു. മറ്റു പലയിടങ്ങളിലായി ഉണ്ടായ ആക്രമണങ്ങളില്‍ 11 പേര്‍ കൂടി കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :