ഇറാഖ് പ്രതിരോധമന്ത്രിക്കെതിരെ വധശ്രമം

ബാഗ്ദാദ്| WEBDUNIA| Last Modified ബുധന്‍, 25 ഡിസം‌ബര്‍ 2013 (09:35 IST)
PRO
അല്‍ അന്‍ബാറില്‍ നടന്ന ബോംബ് ആക്രമണത്തില്‍ നിന്ന് ഇറാഖ് പ്രതിരോധമന്ത്രി സദ്ദാം അല്‍ ദുലൈമി അത്ഭുതകരമായി രക്ഷപ്പെട്ടു.

അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകള്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഫലൂജയ്ക്ക് സമീപത്തുവെച്ച് റോഡരുകില്‍ ഒളിപ്പിച്ചുവെച്ചിരുന്നബോംബാണ് പൊട്ടിത്തെറിച്ചത്. ഒരിക്കല്‍ തീവ്രവാദികളുടെ സുരക്ഷാ താവളമായിരുന്നു ഫലൂജ.

യു.എസ് സൈനികരുടെ സഹായത്തോടെ ഇവിടെയുള്ള തീവ്രവാദികളെ തുരത്താന്‍ വ്യോമാക്രമണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :