സഖ്യസേനാ വ്യോമാക്രമണത്തില്‍ ഐ എസ് നേതാവ് അബു വാഹിബ് കൊല്ലപ്പെട്ടു

യു എസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ ഐ എസ് നേതാവ് കൊല്ലപ്പെട്ടു.

ബാഗ്ദാദ്, യു എസ്, ഐ എസ്, കൊലപാതകം bagdad, US, IS, murder
ബാഗ്ദാദ്| സജിത്ത്| Last Modified ചൊവ്വ, 10 മെയ് 2016 (11:35 IST)
യു എസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ ഐ എസ് നേതാവ് കൊല്ലപ്പെട്ടു. ഇറാഖിലെ പ്രമുഖ ഐഎസ് നേതാവായ അബു വാഹിബാണ് കൊല്ലപ്പെട്ടത്. അബുവിനെ കൂടാതെ മറ്റു മൂന്ന് അക്രമികളും കൊല്ലപ്പെട്ടതായാണ് സൂചന.

അന്‍ബാര്‍ പ്രവിശ്യയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യോമാക്രമണം നടന്നത്. അബു വാഹിബ് സഞ്ചരിച്ച വാഹനത്തിന് നേരെ യു എസ് സൈന്യം ആക്രമണം നടത്തുകയായിരുന്നു. മുമ്പ് അല്‍ഖാഇദ അംഗമായിരുന്ന ഇയാള്‍ ഐ എസ് പുറത്ത് വിടുന്ന വധശിക്ഷാ വിഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നയാളാണെന്നും പെന്‍റഗണ്‍ വ്യക്താവ് പീറ്റര്‍ കുക്ക് വ്യക്തമാക്കി.

സിറിയയിലും ഇറാഖിലും ഏറ്റവും അപകടകാരിയായ നേതാവാണ് അബു വാഹിബ്. കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണ് അബു വാഹിബ്. 2015 മുതല്‍ സംഖ്യകക്ഷികള്‍ നടത്തുന്ന സൈനിക നീക്കത്തില്‍ നല്‍പ്പതില്‍ പരം ഐ എസിന്റെ മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :