ഇന്ത്യന്‍ വംശജന് 3.8 കോടിയുടെ ജീനിയസ് ഗ്രാന്‍‌ഡ്

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
ഇന്ത്യന്‍ വംശജനായ സംഗീതജ്ഞന്‍ വിജയ് അയ്യര്‍ക്ക് 3.8 കോടി രൂപയുടെ ( 6,25,000 ഡോളര്‍ ) ജീനിയസ് ഗ്രാന്‍‌ഡ്. കലാരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ചവര്‍ക്കുള്ള മാക് ആര്‍തര്‍ ഫൗണ്ടേഷന്റെ ഗ്രാന്‍‌ഡ് ആണ് വിജയിനു ലഭിച്ചത്. അമേരിക്കയില്‍ നിന്നുള്ള പിയാനിസ്റ്റ് ജെര്‍മി ഡെങ്ക്, സാഹിത്യകാരി കാറെന്‍ റസ്സല്‍ എന്നിവരടക്കം 24 പേരാണ് ഇത്തവണ ഗ്രാന്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിവര്‍ഷം 1,25,000 ഡോളര്‍ വീതം അഞ്ചുവര്‍ഷത്തേക്കാണ് ഗ്രാന്‍ഡ്.

1971-ല്‍ ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ ജനിച്ച വിജയ് അയ്യര്‍ തമിഴ് വംശജ്നാണ്. മൂന്നാംവയസ്സുമുതല്‍ വയലിനില്‍ പരിശീലനം ലഭിച്ച വിജയ് പാശ്ചാത്യസംഗീതത്തിലും കര്‍ണാടകസംഗീതത്തിലും മികവ് പുലര്‍ത്തി. എത്യോപ്യന്‍ സിനിമയായ 'ടെസ', പ്രശസ്ത സംഗീത ആല്‍ബങ്ങളായ 'മൊസാര്‍ട്ട് ഇഫക്ട്' റിലീസ് തുടങ്ങിയവയിലെ പ്രകടനത്തിലൂടെയാണ് അദ്ദേഹം ലോകശ്രദ്ധയാകര്‍ഷിച്ചത്.

സംഗീതത്തിലെ പ്രമുഖ പുരസ്‌കാരങ്ങളില്‍ ഒന്നായ ഗ്രീന്‍ഫീല്‍ഡ് അവാര്‍ഡ് 2012-ലും മികച കലാകാരനുള്ള ആല്‍പെര്‍ട്ട് പുരസ്‌കാരം 2003-ലും അദ്ദേഹത്തിന് ലഭിച്ചു. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 50 ഇന്ത്യക്കാരില്‍ ഒരാളായി ജെന്റില്‍മാന്‍ മാസിക 2010-ല്‍ വിജയ് അയ്യരെ തിരഞ്ഞെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :