ഇംഗ്ലീഷില്‍ ഇനി ‘കോമ’ ഉണ്ടായേക്കില്ല!

ലണ്ടന്‍| WEBDUNIA|
PRO
PRO
‘കോമ’ ഇല്ലാതെ ഇംഗ്ലീഷില്‍ രണ്ട് വാചകം എഴുതാന്‍ പറഞ്ഞാല്‍ എന്തു ചെയ്യും? എന്നാല്‍ കോമയില്ലാതെ ഇംഗീഷ് എഴുതി പഠിക്കണമെന്നാണ് അമേരിക്കന്‍ വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നത്. കാരണം, നിരോധിച്ചേക്കാം.

ആധുനിക യു എസ് പാഠപുസ്തകങ്ങളില്‍ കോമ നിരോധിക്കുന്നതോടെ വ്യക്തതയ്ക്ക് അധികം കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ഇത്തരത്തില്‍ സവിശേഷമായ രീതിയിലുള്ള പ്രയോഗങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഇവ സ്വീകരിക്കുന്നതിന് കാലതാമസമുണ്ടാക്കിയേക്കാമെന്നാണ് കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫ. ജോണ്‍ മക് വോര്‍ത്തറുടെ വിലയിരുത്തല്‍.

ഓക്‍സിജനും ഹൈഡ്രജനും ചേര്‍ന്നാണ് വെള്ളമുണ്ടാകുന്നതെന്ന് നമുക്കറിയാമെന്നതുപോലെ ഇതിന് ശാസ്ത്രീയമായ അടിത്തറയോ വ്യക്തമായ വിശദീകരണമോ ഇല്ലെന്നും അദ്ദേഹം വാര്‍ത്താമാധ്യമങ്ങളോട് വ്യക്തമാക്കി. സമ്പ്രദായങ്ങളും ഫാഷനും സമയത്തിന് അനുസൃതമായി മാറുന്നത് പോലെ മാത്രമേ ഇതിനെ കാണാന്‍ കഴിയൂയെന്നും മക് വോര്‍ത്തര്‍ ചൂണ്ടിക്കാട്ടുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :