ആണവായുധ നിയന്ത്രണത്തിന് യു‌എസ്-റഷ്യ കരാര്‍

പ്രാഗ്| WEBDUNIA| Last Modified വ്യാഴം, 8 ഏപ്രില്‍ 2010 (19:42 IST)
PRO
ആണവായുധങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച കരാറില്‍ അമേരിക്കയും റഷ്യയും ഒപ്പുവെച്ചു. അരനൂറ്റാണ്ടിനകം ഇരു രാജ്യങ്ങളുടെയും ആണവായുധങ്ങളില്‍ മുപ്പത് ശതമാനം വെട്ടിക്കുറയ്ക്കാനാണ് കരാറിലൂടെ ലക്‍ഷ്യമിടുന്നത്.

റഷ്യന്‍ പ്രസിഡന്‍റ് ദ്വിമിത്രി മെദ്‌വദേവും യു‌എസ് പ്രസിഡന്‍റ് ബരാക്ക് ഒബാമയുമാണ് കരാറില്‍ ഒപ്പുവെച്ചത്. ചെക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ പ്രാഗായിരുന്നു ചരിത്രനിമിഷത്തിന് വേദിയായത്.

നിലവില്‍ ലോകത്തിലെ ആണവായുധങ്ങളുടെ 90 ശതമാനവും യു‌എസിന്‍റെയും റഷ്യയുടെയും കൈവശമാ‍ണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിലും കരാര്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ക്കും. ആണവായുധ വിമുക്തമായ ഒരു ലോകത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് കരാറെന്ന് ഇരുപ്രസിഡന്‍റുമാരും അഭിപ്രായപ്പെട്ടു.

റഷ്യ-അമേരിക്ക ബന്ധത്തിലെ വളരെ നിര്‍ണ്ണായകമായ ഒരു ദിനമെന്നാണ് ബരാക്ക് വിശേഷിപ്പിച്ചത്. ആണവ നിര്‍വ്യാപനവും ആണവ ഭീകരതയുമാണ് അമേരിക്കയുടെ ആശങ്കയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :