അശ്ലീല പരാമര്‍ശങ്ങള്‍ക്കുള്ള ‘ബാഡ് സെക്സ്‘ അവാര്‍ഡ് ‘ദി സിറ്റി ഓഫ് ദേവി‘ക്ക്

WEBDUNIA|
PRO
സാഹിത്യ കൃതികളിലെ അശ്ലീല പരാമര്‍ശങ്ങള്‍ക്കുള്ള ലിറ്റററി റിവ്യൂവിന്റെ ‘ബാഡ് സെക്‌സ് ‘അവാര്‍ഡ്. ഇന്ത്യന്‍ വംശജനായ മനില്‍ സൂരിയുടെ ‘ദി സിറ്റി ഓഫ് ദേവി‘ക്ക്.

നോവലിന്റെ ക്ലൈമാക്‌സില്‍ മൂന്നുപേര്‍ ചേര്‍ന്നുള്ള ലൈംഗിക ബന്ധത്തെ കുറിച്ച് പറയുന്ന കോസ്മിക് തീമാണ് മനില്‍ സൂരിക്ക് അവാര്‍ഡ് നല്‍കാന്‍ പരിഗണിക്കപ്പെട്ടത്. ബ്രിട്ടണിലെ സാഹിത്യ മാസികയാണ് ലിറ്റററി റീവ്യൂ.

നോവലുകളിലെ അശ്ലീലച്ചുവയുള്ള രംഗങ്ങളില്‍ നിന്നും വായനക്കാരെ പിന്തിരിപ്പിക്കാനായി 1993 മുതലാണ് ലിറ്റററി റിവ്യൂ ബാഡ് സെക്‌സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

അണുബോംബ് ഭീഷണിയുടെ നിഴലില്‍ നില്‍ക്കുന്ന മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് കഥയുടെ ക്ലൈമാക്‌സ്. കഥാപാത്രങ്ങളായ സരിത, ഭര്‍ത്താവ് കരുണ്‍, സ്വവര്‍ഗപ്രേമിയായ ജാസ് എന്നിവര്‍ ഉള്‍പ്പെട്ട സെക്‌സ് വിവരണമാണ് സൂരിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ലണ്ടനില്‍ ഇന്നലെ നടന്ന ചടങ്ങില്‍ അവാര്‍ഡ് കൈമാറി. അമേരിക്കയിലെ മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഗണിതശാസ്ത്ര വിഭാഗം പ്രൊഫസറാണ് മനില്‍ സൂരി. അമേരിക്കന്‍ പൗരനാണ് ഇദ്ദേഹം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :