കിംഗ്‌ഫിഷറിന്റെ ഓഹരി വില ഇടിഞ്ഞു

മുംബൈ| WEBDUNIA|
PRO
PRO
പ്രമുഖ വിമാനക്കമ്പനിയായ കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍‌സിന്റെ ഓഹരി ഇടിഞ്ഞു. കിംഗ്‌ഫിഷറിന് വിമാനങ്ങള്‍ വാടകയ്ക്ക് കൊടുത്തവര്‍ വിമാനങ്ങള്‍ തിരിച്ചെടുക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് ഓഹരി വില ഇടിഞ്ഞത്. വാടക നല്‍കാത്തതിനാലാണ് വിമാനങ്ങള്‍ തിരിച്ചെടുക്കുന്നത്.

മുപ്പത്തിനാല് വിമാനങ്ങളോളം കിംഗ്‌ഫിഷറിന് ഇപ്പോള്‍ നഷ്ടമായിട്ടുണ്ട്. 1000 കോടി രൂപയോളമാണ് കിംഗ്‌ഫിഷര്‍ വാടകയായി നല്‍കാനുള്ളത്.

കിംഗ്‌ഫിഷര്‍ ഓഹരികള്‍ 8.12 ശതമാനം ഇടിഞ്ഞ് 12.34 എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. 13.25 രൂപ എന്ന നിരക്കിലായിരുന്നു വ്യാപാരം ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :