അമേരിക്കയില്‍ വിദ്യാര്‍ഥി സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

വാഷിംഗ്ടണ്‍| WEBDUNIA|
PRO
അമേരിക്കയിലെ ഡെന്‍വറില്‍ സ്‌കൂളില്‍ സഹപാഠികളെ വെടിവച്ച ശേഷം വിദ്യാര്‍ഥി സ്വയം വെടിവച്ച് ജീവനൊടുക്കി. കൊളറാഡോ സെന്റിനയിലെ അറപാഹോ ഹൈസ്‌കൂളിലാണ് കൊലപാതകവും ആത്മഹത്യയും നടന്നത്.

വെടിയേറ്റ മറ്റ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 18 വയസുള്ള കാള്‍ ഹല്‍വെഴ്‌സണ്‍ പിയേഴ്‌സണ്‍ എന്ന വിദ്യാര്‍ഥിയാണ് വെടിവെച്ചത്. ഒരു അധ്യാപികയെ അക്രമിക്കാന്‍ എത്തിയതായിരുന്നു ഇയാളെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് സാന്‍ഡി ഹുക് സ്‌കൂളിലുണ്ടായ വെടിവയ്പ്പിന്റെ തലേ ദിവസമാണ് ഈ സംഭവം. അന്നത്തെ വെടിവെപ്പില്‍ 20 വിദ്യാര്‍ഥികളടക്കം 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. 1999 ല്‍ രണ്ടു വിദ്യാര്‍ഥികള്‍ 12 സഹപാഠികളെയും ടീച്ചറെയും വെടിവച്ചു കൊന്ന കൊളംബിയന്‍ ഹൈസ്‌കൂളിനു 10 മൈല്‍ അകലെ മാത്രമാണ് ഇപ്പോഴത്തെ വെടിവയ്പ്പ് നടന്ന അറപാഹോ സ്‌കൂള്‍.

2007ല്‍ വെര്‍ജീനിയ ടെക് സര്‍വകലാശാലയില്‍ ഒരു വിദ്യാര്‍ഥി 32 പേരെ വെടിവെച്ചുകൊന്നതാണ് അമേരിക്കയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലുണ്ടായ ഏറ്റവുംവലിയ കൂട്ടക്കൊല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :