വിദ്യാര്‍ഥിനിയുടെ ചിത്രങ്ങളും സ്വകാര്യഡയറിയും അധ്യാപകന്‍ ഫെയ്‌സ്ബുക്കിലിട്ടു!

മലപ്പുറം| WEBDUNIA|
PRO
വിദ്യാര്‍ഥിനിയുടെ ഡയറിയും ചിത്രങ്ങളും മോഷ്ടിച്ചെടുത്ത് ഫേസ് ബുക്കില്‍ ഇട്ട അധ്യാപകന്‍ പിടിയില്‍‍. നിലമ്പൂരിലെ സ്വകാര്യ സ്കൂളിലെ ഒരു പ്ളസ് ടൂ അധ്യാപകനാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്.

രക്ഷിതാക്കള്‍ പൊലീസിലും കോടതിയിലും നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാള്‍ ബയോളജി അധ്യാപകനാണ്. പെണ്‍കുട്ടി പ്ളസ് വണ്ണിന് പഠിക്കുമ്പോഴാണ് ഇയാള്‍ ഡയറിയും ഫോട്ടോകളും കവര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്

ഇയാള്‍ 2013 സെപ്തംബര്‍ 7നാണ് ഫേസ് ബുക്കിലിട്ടത്. പെണ്‍കുട്ടി പരാതി നല്‍കുകയും ഈ സ്കൂളിലെ പഠനം മതിയാക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :