അമേരിക്കയില്‍ ചുഴലിക്കാറ്റ്: മരിച്ചവരുടെ എണ്ണം 91 ആയി

വാഷിംഗ്ടണ്‍: | WEBDUNIA|
PRO
PRO
അമേരിക്കയിലെ ഒക്ലഹോമയില്‍ വീശയടിച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 91 ആയി. 120ഓളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഇരുപത് കുട്ടികളും ഉള്‍പ്പെടും. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. നഗരത്തിലെ പ്ളാസ ടവേര്‍സ് എലിമെന്‍ററി സ്കൂള്‍ തകര്‍ന്ന് 35ഓളം കുട്ടികള്‍ കുടുങ്ങി. ഏഴ് കുട്ടികളുടെ മൃതദേഹം പുറത്തെടുത്തിട്ടുണ്ട്.

ഒക്ലഹോമയെ കൂടാതെ അമേരിക്കയുടെ മധ്യ സംസ്ഥാനങ്ങളായ കന്‍സാസ്, ലോവ, ഇല്ലിനോയിസ് എന്നിവിടങ്ങളിലും ചുഴലിക്കാറ്റുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകുകയും നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. ഓക്ലഹോമ സിറ്റിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ഷോനീ പ്രദേശത്താണ് ചുഴലിക്കാറ്റ് ഏറ്റവും അധികം നാശനഷ്ടം വരുത്തിയത്. നഗരത്തിലെ മൊബൈല്‍ ഹോംപാര്‍ക്ക് ചുഴലിക്കാറ്റില്‍ പൂര്‍ണ്ണമായും തകര്‍ന്നു.

അപകടകരമായ ചുഴലിക്കാറ്റ് കന്‍സാസിലെ വിച്ചിത നഗരത്തെ ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് (എന്‍ .ഡബ്ല്യൂ.എസ്) റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :