അമേരിക്കയിലെ ഒക്ലഹോമ നഗരത്തില്‍ വീശിയ ചുഴലിക്കാറ്റില്‍ 51 പേര് മരിച്ചു. ഇതില്‍ ഏഴുപേര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. 70 കുട്ടികള്‍ അടക്കം 120 പേര്‍ക്ക് പരിക്കേറ്റു.
നഗരത്തിലെ പ്ലാസ ടവര്‍ എലമെന്ററി സ്കൂള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മണിക്കൂറില്‍ 200 മൈല്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഒക്ലഹോമ ഗവര്‍ണര്‍ മേരി ഫാളിനെ ഫോണില്‍ ബന്ധപ്പെട്ട് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 200 നാഷണല്‍ ഗാര്‍ഡുകളെ അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്.
നിരവധി വീടുകള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നു. വാഹനങ്ങള്‍ പറന്നുപോയി. ഏതാനും കെട്ടിടങ്ങള്‍ക്ക് തീപ്പിടിക്കുകയും ചെയ്തു. ചുഴലിക്കാറ്റ് ഇനിയും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.