അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു; 200ലധികം പേരെ ബന്ദികളാക്കി

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ പത്ത് പേര്‍ മരിച്ചു. 200ഓളം പേരെ തീവ്രവാദികള്‍ ബന്ദികളാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു

കാബൂള്‍, അഫ്ഗാനിസ്ഥാന്‍, താലിബാന്‍ Kabool, Afganisthan, Thaliban
കാബൂള്‍| rahul balan| Last Updated: ചൊവ്വ, 31 മെയ് 2016 (18:13 IST)
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ പത്ത് പേര്‍ മരിച്ചു. 200ഓളം പേരെ തീവ്രവാദികള്‍ ബന്ദികളാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കാബൂളിന് സമീപത്തുള്ള തക്കാര്‍ ബഡാഖഷാന്‍ തുടങ്ങിയ പ്രവിശ്യകളിലേക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന ബസ്സുകള്‍ കേന്ദ്രീകരിച്ചാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. അതേസമയം ബന്ധികളാക്കിയവരില്‍ കുറച്ചുപേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ നിരവധി പേര്‍ ഇനിയും തടവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

തീവ്രവാദികള്‍ അഫ്ഗാന്‍ ആര്‍മി യൂണിഫോം ധരിച്ചാണ് ആക്രമണം നടത്തിയത്. താലിബാന്‍ തലവനായിരുന്ന മന്‍സൂര്‍ കൊല്ലപ്പെട്ടതിനേത്തുടര്‍ന്ന് പുതിയ തലവനായി ഹൈബതുള്ള ഈയിടെയാണ് ചുമതലയേറ്റത്. പുതിയ ഭരണാധികാരി ചുമതലയേറ്റതിന് ശേഷം താലിബാന്‍ നടത്തുന്ന ആദ്യ ആക്രമണമാണിത്.

എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ താലിബാന്‍ ഏറ്റെടുത്തിട്ടില്ല. താലിബാന്‍ സ്ഥിരമായി ആക്രമണം നടത്തുന്ന പ്രദേശമാണിത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :