അടിവസ്ത്രം മാത്രം ധരിച്ച് മാളില്‍; യുവാവ് പിടിയിലായി!

മോക്സോ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
അടിവസ്ത്രം മാത്രം ധരിച്ച് ദുബായ് മാളില്‍ എത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന 20-കാരനും നാല് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. വീട്ടില്‍ ധരിക്കുന്ന വസ്ത്രം ധരിച്ചാണ് ഇവര്‍ എല്ലാവരും മാളില്‍ എത്തിയത്.

എസ്കലേറ്ററില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. പൊതുസ്ഥലത്ത് മോശമായി പെരുമാറിയെന്ന കുറ്റമാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

സ്ത്രീകളും കുട്ടികളും കുടുംബങ്ങളും മാളില്‍ വന്നുപോകുന്നതാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു തമാശയ്ക്ക് വേണ്ടിയാണ് തങ്ങള്‍ ഇത് ചെയ്തതെന്ന് യുവാക്കള്‍ പൊലീസിനോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :