ജനീവ|
jibin|
Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (08:54 IST)
ലാറ്റിനമേരിക്കയില്‍ അപകടകരമായ രീതിയില്‍ പടര്‍ന്നു പിടിച്ച സിക വൈറസ് കൊതുകിലൂടെ മാത്രമല്ല, വൈറസ് ബാധയുള്ളവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാലും പകരുമെന്ന് റിപ്പോര്‍ട്ട്. യുഎസിലെ ടെക്സസിലാണ് ലൈംഗിക ബന്ധത്തിലൂടെ സിക വൈറസ് പകര്‍ന്ന കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വൈറസ് ഭീഷണിയുള്ള രാജ്യങ്ങളില്‍ പോയിട്ടില്ലാത്ത ആള്‍ക്കാണ് സിക ബാധിച്ചിരിക്കുന്നത്. ഇയാളുടെ പങ്കാളി വെനിസ്വേലയില്‍ നിന്ന് മടങ്ങിയെത്തിയതാണ്. അതുകൊണ്ട് കൊതുകിലൂടെയല്ല ഇയാള്‍ക്ക് വൈറസ് ബാധിച്ചതെന്നാണ് ടെക്‍സാസ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. കൊതുകിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന സിക എച്ച് ഐവിയേക്കാള്‍ നാശം വിതയ്‌ക്കുമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്.
ഇന്ത്യയില്‍ പശ്ചിമഘട്ട മേഖലയിലും തീരപ്രദേശ മേഖലയിലും സിക വൈറസ് ശക്തമായി പടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. വൈറസ് ബാധയുള്ള രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നൈജീരിയ, തായ്‌ലന്റ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തേക്കേ അമേരിക്ക, വടക്കേ
അമേരിക്ക എന്നിവടങ്ങളിലാണ് സിക വൈറസ് പടരുന്നത്. 23 രാജ്യങ്ങളില്‍ വൈറസ് എത്തിയതായും 40 ലക്ഷത്തോളം പേര്‍ക്ക് സിക വൈറസ് ബാധയേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. ലാറ്റിന്‍ അമേരിക്കയില്‍ സിക വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സിക വൈറസ് മൂലം തലയോട്ടി ചുരുങ്ങിയ നിലയിൽ 2400 കൂട്ടികളാണ് കഴിഞ്ഞ വർഷം ബ്രസീലിൽ ജനിച്ചത്. ഈ വര്‍ഷം തന്നെ സിക വൈറസിനെതിരെയുള്ള വാക്‍സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാമെന്ന് അമേരിക്ക വ്യക്തമാക്കിയത്. വൈറസ് യൂറോപ്പില്‍ എത്തിയതായി ആരോഗ്യസംഘടന സ്ഥിരീകരിച്ചു. അമേരിക്കയിലെ പ്യൂട്ടോ റിക്കോയിൽ 19 പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഈ വൈറസ് പരത്തുന്ന ഈഡിസ് കൊതുകില്ലാത്ത ചിലെയും കാനഡയുമൊഴിച്ച്, അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ രോഗം വ്യാപകമായി പടർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ട്. ലാറ്റിനമേരിക്കയിലും കരീബിയനിലുമായുള്ള 22 രാജ്യങ്ങൾ സന്ദർശിക്കുന്നതിനെതിരെ ഗർഭിണികൾക്ക് യുഎസ് ആരോഗ്യ അധികൃതർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
സിക വൈറസ് പടരുന്ന സാഹചര്യത്തില്‍ 2018വരെ ഗര്‍ഭിണികളാകരുതെന്ന് സ്‌ത്രീകള്‍ക്ക് ബ്രസീല്‍ നിര്‍ദേശം നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. ജന്മനാ വൈകല്യങ്ങളോടെ കുട്ടികളുണ്ടാകുന്ന തടയാനും മരണം തടയാനും ലക്ഷ്യമിട്ടാണ് ആരോഗ്യരംഗത്തുള്ളവരും ശാസ്‌ത്രഞ്ജരും മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്. തലച്ചോര്‍ വളര്‍ച്ച പ്രാപിക്കാതെയും വലിപ്പമില്ലാതെ തലയോടെയുമാണ് സിക വൈറസ് ബാധിച്ചവര്‍ക്കു കുഞ്ഞു പിറക്കുക. ഇതുവരെ നാലായിരം കുഞ്ഞുങ്ങള്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം. 1947- ലാണ് സിക വൈറസ് കണ്ടെത്തിയത്. ബ്രസിലീല്‍ പത്തുലക്ഷം പേര്‍ക്ക് വൈറസ് ബാധിച്ചതോടെയാണ് ലോകാരാഗ്യ സംഘടന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.