ലുസാക|
jibin|
Last Modified ബുധന്‍, 29 ഒക്ടോബര്‍ 2014 (14:50 IST)
ചികിത്സയിലായിരുന്നു സാംബിയന്‍ പ്രസിഡന്റ് മൈക്കേല്‍ സാറ്റ അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയില്‍ വിവിധ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മരണ കാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാംബിയന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. അതേസമയം ഹൃദയാഘാതമാണ് മരണകാരണമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
2011ലാണ് സംബിയയുടെ പ്രസിഡന്റായി ചുമതലയേറ്റത്. സാംബിയ ബ്രിട്ടണില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ 50മത് വാര്‍ഷികം ആഘോഷിച്ച് രണ്ടു ദിവസം പിന്നിടുമ്പോഴാണ് സാറ്റ അന്തരിച്ചത്. ഇന്ന് ചേരുന്ന സാംബിയന്‍ കാബിനറ്റ് പുതിയ പ്രസിഡന്റിനെ തീരുമാനിച്ചേക്കും.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.