കാശ്മീര്‍ പ്രശ്‌നം: പാകിസ്ഥാനെ ബ്രിട്ടനും ഉപേക്ഷിച്ചു

  ഡേവിഡ് കാമറോണ്‍ , പാകിസ്ഥാന്‍ , കാശ്‌മീര്‍ പ്രശ്‌നം , ബ്രിട്ടന്‍
ലണ്ടന്‍| jibin| Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2014 (11:17 IST)
കാശ്‌മീര്‍ പ്രശ്‌നം ആഗോളതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പാകിസ്ഥാന്റെ ശ്രമത്തിന് കനത്ത തിരിച്ചടിയായി ബ്രിട്ടന്റെ നിലപാട്. ഈ വിഷയത്തില്‍ ബ്രിട്ടന്‍ ഇടപെടില്ലെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വ്യക്തമാക്കിയതോടെയാണ് പാകിസ്ഥാന്റെ ഈ ശ്രമവും പാളിയത്. ഇന്ത്യയും പാകിസ്താനുംതമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമായതിനാല്‍ ഈ കാര്യം ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മേഡിയെ ലണ്ടനില്‍ സ്വീകരിക്കാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നും ഡേവിഡ് കാമറോണ്‍ വ്യക്തമാക്കി.

' മഹത്തായ രണ്ട് ജനാധിപത്യ രാജ്യങ്ങളാണ് ഇന്ത്യയും ബ്രിട്ടനും. ഭീകരതയും തീവ്രവാദവും അടക്കം സമാനമായ വെല്ലുവിളികളാണ് ഇരു രാജ്യങ്ങളും നേരിടുന്നത്. സാമ്പത്തിക - വാണിജ്യ-വിനോദസഞ്ചാര മേഖലകളില്‍ രണ്ടു രാജ്യങ്ങള്‍ക്കും കൂടുതല്‍ മുന്നേറാനാവും'- ഡേവിഡ് കാമറോണ്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടനിലെ ഇന്ത്യക്കാരുടെ സേവനങ്ങളെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :