യോഗ ഗുരു ബി കെ എസ് അയ്യങ്കാറിന് പിറന്നാള്‍ ദിനത്തില്‍ ഡൂഡിലുമായി ഗൂഗിള്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (08:38 IST)
‘അയ്യങ്കാര്‍ യോഗ’ യുടെ ഉപജ്ഞാതാവും അന്താരാഷ്‌ട്ര ഗുരുവും ആയിരുന്ന ബി കെ എസ് അയ്യങ്കാറിന് പിറന്നാള്‍ ദിനത്തില്‍ ഡൂഡില്‍ ഒരുക്കി ഗൂഗിളിന്റെ ആദരം. 1918 ഡിസംബര്‍ 14ന് ആയിരുന്നു ബി കെ എസ് അയ്യങ്കാര്‍ ജനിച്ചത്. രാജ്യം പദ്‌മ ശ്രീ, പദ്‌മ ഭൂഷണ്‍, പദ്‌മ വിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്കി ആദരിച്ച ബി കെ എസ് അയ്യങ്കാര്‍ 2014 ഓഗസ്റ്റ് 20ന് ആയിരുന്നു മരിച്ചത്.

ലോകപ്രശസ്ത യോഗ ഗുരുവായ അദ്ദേഹം ‘അയ്യങ്കാര്‍ യോഗ’ എന്ന യോഗ പ്രസ്ഥാനത്തിന്റെ സ്ഥാപകനായിരുന്നു. ബേലുര്‍ കൃഷ്‌ണമാചാര്‍ സുന്ദരരാജ അയ്യങ്കാര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ പേര്.

2004ല്‍
ടൈം മാഗസിന്‍ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 100 പേരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അതില്‍ ബി കെ എസ് അയ്യങ്കാരും ഉള്‍പ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :