യമനില്‍ വെടിനിര്‍ത്തണമെന്ന് ബാന്‍ കീ മൂണ്‍: അതൃപ്‌തിയോടെ ഗള്‍ഫ് രാജ്യങ്ങള്‍

 യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ , യമനിലെ ആക്രമണം , യമന്‍ പ്രശ്‌നം
യു എന്‍| jibin| Last Modified ശനി, 18 ഏപ്രില്‍ 2015 (07:56 IST)
ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ സൌദി അറേബ്യയും കൂട്ടാളികളും നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിക്കണമെന്ന
യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിന്റെ പ്രസ്താവനയോട് ഗള്‍ഫ് രാജ്യങ്ങളുടെ ഇടയില്‍ വ്യാപക അതൃപ്തി. രാജ്യത്തെ സമാധാനം തകര്‍ത്ത് ഹൂതി വിമതര്‍ നടത്തുന്ന മുന്നേറ്റങ്ങളെ തടയാന്‍ സൌദിക്ക് കഴിഞ്ഞതായും. പ്രത്യാക്രമണം നടത്തിയില്ലായിരുന്നുവെങ്കില്‍ വിമതരുടെ സഹായത്തോടെ യമനില്‍ ഭീകരര്‍ നുഴുഞ്ഞു കയറുമായിരുന്നുവെന്നും ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കുന്നു.

ബാന്‍ കീ മൂണ്‍ നടത്തിയ
പ്രസ്താവനയോടുള്ള എതിര്‍പ്പ് ഗള്‍ഫ് രാജ്യങ്ങള്‍ നേരിട്ട് അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ യുഎന്‍ സ്ഥാനപതിയെ യെമനില്‍ നിന്നും പിന്‍വലിച്ചിരുന്നു. 750 സാധാരണക്കാര്‍ ഇതുവരെയുള്ള വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. ഇറാന്റെ പിന്തുണയോടെ മുന്നേറിയ ഹൂതി വിമതരെ പുറത്താക്കുവാനാണ് സൌദിയുടെ നേതൃത്വത്തില്‍ യെമനെതിരെ സൈനിക നടപടി ആരംഭിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :