ലോകത്തിലെ അഭയാർത്ഥികളെ കണ്ടില്ലെന്ന് നടിക്കരുത്, അവരുടെ യാതനകൾ കേൾക്കണം: മനുഷ്യക്കടത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പ

തിങ്കള്‍, 25 ഡിസം‌ബര്‍ 2017 (10:14 IST)

പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ലോകത്തിലുള്ള അഭയാർത്ഥികളെ കണ്ടില്ലെന്ന് നടിക്കരുതെന്നും അവരുടെ യാതനകൾ മനസ്സിലാക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
 
വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ തിരുപ്പിറവി ദിനത്തിൽ നടന്ന ആരാധനാ ശുശ്രൂഷകള്‍ക്ക് മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അഭയാർത്ഥികളെ കണ്ടില്ലെന്ന് നടിക്കരുതെന്ന് വിശ്വാസികളോടായി പറഞ്ഞു.
 
തങ്ങളുടെ അധികാരം അടിച്ചേൽപ്പിക്കാനും സ്വത്ത് വർധിപ്പിക്കാനും ശ്രമിക്കുന്ന നേതാക്കളുടെ നടപടികൾ സ്വീകാര്യമല്ല. അഭയാർഥികൾക്ക് സുരക്ഷിത സ്ഥാനം വാഗ്ദാനം ചെയ്തു പണം വാങ്ങി മനുഷ്യക്കടത്തു നടത്തുന്നവരെയും മാർപാപ്പ വിമർശിച്ചു. 
 
ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ വെസ്റ്റ്ബാങ്കിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണ് മാർപാപ്പയുടെ വാക്കുകൾ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആഢംബര വാഹന രജിസ്ട്രേഷൻ; ഫഹദ് ഫാസിൽ ഇന്ന് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകും

പുതുച്ചേരി ആഡംബരവാഹന രജിസ്‌ട്രേഷൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ഫഹദ് ഫാസില്‍ ...

news

ആർകെ നഗർ ഉപതെരഞ്ഞെടുപ്പ്; ജയലളിതയെ മറികടന്ന് ഭൂരിപക്ഷം, ദിനകരന് ചരിത്ര വിജയം

തമിഴ്നാട് രാഷ്ട്രീയത്തിന്‍റെ ദിശ നിര്‍ണയിക്കുന്ന ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗര്‍ ...

news

ഇന്ത്യയിലെ ശക്തരായ സ്ത്രീകളുടെ പട്ടികയിൽ ഇടം പിടിച്ച് പാർവതിയും നയൻതാരയും!

വുമണ്‍ ഓഫ് ദ ഇയര്‍ 2017 തെരഞ്ഞെടുപ്പില്‍ ഇടംപിടിച്ച് മലയാളി നടി പാർവതി. ഔണ്‍ലൈന്‍ ...

news

ധോണിക്ക് പകരം ധോണി മാത്രം; അടുത്ത ലോകകപ്പിലും മഹി ഉണ്ടാകും

മുന്‍ നായകന്‍ എം എസ് ധോണിക്ക് തുല്യം ധോണി മാത്രമെന്ന് വീണ്ടും തെളിയുന്നു. 2019ലെ ലോകകപ്പ് ...

Widgets Magazine